കോയമ്പത്തൂർ ബാലികാ കൊലപാതകം: കടുത്ത പ്രതികരണവുമായി മുഖ്യമന്ത്രി വിജയ്

കോയമ്പത്തൂർ: പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി Vijay. സംഭവത്തെ അതീവ ക്രൂരവും മനുഷ്യരഹിതവും മാപ്പർഹിക്കാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ഒരിക്കലും അനുവദിക്കാനാകില്ലെന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. കുട്ടിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങില്ലെന്ന കുടുംബത്തിന്റെ നിലപാടിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വേഗത്തിലുള്ള അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ കടുത്ത നടപടി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകിട്ട് കോയമ്പത്തൂർ സുലൂർ കണ്ണമ്പാളയം പ്രദേശത്ത് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതൽ കാണാതായ കുട്ടിക്കായി കുടുംബം പരാതി നൽകിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.

കേസുമായി ബന്ധപ്പെട്ട് കാർത്തിക്, മോഹൻരാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button