മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; എംഎൽഎമാർക്ക് Thiruvananthapuram എത്താൻ നിർദേശം

തിരുവനന്തപുരം: Keralaയിലെ പുതിയ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ നിയുക്ത എംഎൽഎമാർക്ക് തലസ്ഥാനത്ത് ഉടൻ എത്താൻ പാർട്ടി നേതൃത്വം നിർദേശം നൽകി. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. യോഗത്തിന് ശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനം.

മുഖ്യമന്ത്രി പ്രഖ്യാപനം നടന്നാൽ ഉടൻ തന്നെ Raj Bhavan സന്ദർശിച്ച് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാനാണ് നീക്കം. ഇതിനായുള്ള മറ്റ് ക്രമീകരണങ്ങളിലേക്കും പാർട്ടി കടന്നതായാണ് സൂചന. Indira Bhavan മുതൽ Lok Bhavan വരെ റോഡ് ഷോയായിട്ടാകാം മുഖ്യമന്ത്രിയായി തീരുമാനിക്കപ്പെടുന്ന നേതാവിന്റെ യാത്രയെന്നും കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

Jairam Ramesh ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ഹൈക്കമാൻഡ് ചർച്ചകൾ പൂർത്തിയായെന്നും അന്തിമ പ്രഖ്യാപനം നാളെ കേരളത്തിൽ നടക്കുമെന്നും അറിയിച്ചു. 102 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ ഐതിഹാസിക വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിൽ പ്രവർത്തകരിൽ അസന്തോഷം ശക്തമാണ്.

തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന K. C. Venugopal മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന ചർച്ചകളാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. എംഎൽഎമാരിൽ ഭൂരിഭാഗവും കെസിക്ക് അനുകൂലമാണെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള എംപിമാരും മുൻ കെപിസിസി അധ്യക്ഷന്മാരും ഉൾപ്പെടെ നിരവധി മുതിർന്ന നേതാക്കളും പിന്തുണ അറിയിച്ചതായാണ് വിവരം.

അതേസമയം Indian Union Muslim Leagueയുടെ പിന്തുണ V. D. Satheesanക്കാണ്. തിരഞ്ഞെടുപ്പിൽ മുന്നണി നയിച്ചത് വി.ഡിയാണെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നും ലീഗ് നേതൃത്വത്തിന്റെ നിലപാട്. വി.ഡി അനുകൂലികളുടെ പ്രതിഷേധവും സംസ്ഥാനത്താകെ ഫ്ലെക്സ് പ്രതിഷേധങ്ങളും ഹൈക്കമാൻഡിനെ അസ്വസ്ഥരാക്കിയതായും, വിഷയത്തിൽ Rahul Gandhi അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button