Amul പാൽവില ഉയർത്തി; ലിറ്ററിന് രണ്ട് രൂപ കൂടി, നാളെ മുതൽ പുതിയ നിരക്ക്

ന്യൂഡൽഹി : രാജ്യത്ത് പാൽവില വർദ്ധിപ്പിച്ച് അമുൽ. ലിറ്ററിന് 2 രൂപയാണ് വർദ്ധിപ്പിച്ചതെന്ന് അമുലിന്റെ നടത്തിപ്പുകാരായ ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ അറിയിച്ചു. ഉത്പാദന ചെലവ് ഉയരുന്ന സാഹചര്യത്തിലാണ് വില വർദ്ധിപ്പിക്കുന്നതെന്നും അവർ അറിയിച്ചു. രാജ്യവ്യാപകമായി മേയ് 14 മുതൽ വില വർദ്ധന പ്രാബല്യത്തിൽ വരും. കഴിഞ്ഞ മേയിലും വില അമുൽ വില വർദ്ധിപ്പിച്ചിരുന്നു.

രാജ്യവ്യാപകമായി മേയ് 14 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. അമിുൽ താസ,​ അമുൽ ഗോൾഡ് ,​ അമുൽ ശക്തി,​ അമുൽ ടീ സ്പെഷ്യൽ തുടങ്ങിയവയ്ക്കെല്ലാം വില വർദ്ധിപ്പിച്ചിട്ടുണ്ട്. അമുൽ താസയുടെ അര ലിറ്ററിന് 29യായും ഒരു ലിറ്ററിന് 57 രൂപയായും വില ഉയരും. അമുൽ ഗോൾഡ് അരലിറ്ററിന് 35 രൂപയാകും, ലിറ്റിന് 2.5 മുതൽ 3.5 ശതമാനം വരെയാണ് വില വർദ്ധിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.

മറ്റൊരു പാൽ നിർമ്മാതാക്കളായ മദർ ഡയറിയും പാൽവില വർദ്ധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് രണ്ട് രൂപയാണ് മദർ ഡയറി വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ മദർ ഡയറിയുടെ ഒരു ലിറ്റർ പാലിന്റെ വില 58 രൂപയായി ഉയർന്നു. നേരത്തെ കേരളത്തിൽ മിൽമയും പാൽ വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിുന്നു. ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാനാണ് ഡയറക്ടർ ബോർഡിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button