അനുമോളുടെ വിവാഹത്തിന് ഉറ്റസുഹൃത്ത് ആതിര എത്തിയില്ല; കാരണം വ്യക്തമാക്കി താരം

സ്റ്റാർ മാജിക് എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരങ്ങളാണ് അനുമോളും ആതിര മാധവും. അധികം സുഹൃത്തുക്കളുള്ളയാളല്ല താനെന്നും ആതിരയുമാ‌യി ഈയടുത്താണ് വളരെ അടുത്തം സൗഹൃദം ഉണ്ടായതെന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടിയായി അനുമോൾ പറഞ്ഞിരുന്നു. ഇരുവരുമൊന്നിച്ചു ചെയ്ത പല റീലുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

അനുമോൾ ബിഗ്ബോസിൽ മൽസരിച്ചപ്പോഴും വലിയ പിന്തുണയുമായി ആതിര പുറത്തുണ്ടായിരുന്നു. എന്നാൽ അനുമോളുടെ വിവാഹത്തിന് ആതിര എത്തിയിരുന്നില്ല. ഗുരുവായൂരിൽ വെച്ചു നടന്ന താലികെട്ട് ചടങ്ങിലും തുടർന്നു നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലും ആതിരയെ കാണാത്തതിനെത്തുടർന്ന് ഇവർ‌ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നും ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെയെല്ലാം കാറ്റിൽ പറത്തി അനുമോളുടെ റിസപ്ഷന് ആതിര എത്തിയിരുന്നു.

വിവാഹത്തിന് വരാന്‍ പറ്റാത്ത സാഹചര്യമായിപ്പോയി എന്നാണ് ഇതു സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ആതിര മാധവ് പറഞ്ഞത്”എന്തുകൊണ്ട് കല്യാണത്തിന് വന്നില്ല എന്ന് എന്നോട് പലരും മെസേജ് അയച്ച് ചോദിച്ചിരുന്നു, സത്യമായിട്ടും വിവാഹത്തിന് വരാന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍ ആയിപ്പോയി. അവളോട് അതിന് ആത്മാര്‍ത്ഥമായി സോറി പറയുന്നു, സോറി പറഞ്ഞാല്‍ തീരുന്ന ഒരു കാര്യമല്ല, എന്നിരുന്നാലും സോറി”, എന്നാണ് ആതിര മാധവ് നല്‍കിയ മറുപടി. കല്യാണം ഉറപ്പിക്കൽ ചടങ്ങിനൊക്കെ താൻ കൂടെ ഉണ്ടായിരുന്നു എന്നും അതിന്റ വീഡിയോകൾ വഴിയേ പോസ്റ്റ് ചെയ്യാം എന്നും ആതിര പറഞ്ഞു.

കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുഞ്ഞു പിറന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് താമസം മാറിയിരുന്നെങ്കിലും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തി മിനിസ്ക്രീനിൽ വീണ്ടും സജീവസാന്നിധ്യമാകുകയായിരുന്നു ആതിര.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button