തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യേശുദാസ് റിനു ദമ്പതികളുടെ മകൻ അലൻ യേശുദാസ് ആണ് മരിച്ചത്. സ്കൂളിൽ നിന്നും വീട്ടിലെത്തി ഏറെനേരം കഴിഞ്ഞിട്ടും അലനെ മുറിയിൽ നിന്ന് പുറത്ത് കണ്ടില്ല. സംശയം തോന്നി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് അലനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button