ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപം; കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണമെന്ന് രാഹുൽ ഗാന്ധി

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ഗുരുതരമായ ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് 8-ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് കേസ് എടുക്കാൻ ഉത്തരവിടണമെന്നും ഖാർഗെയ്ക്ക് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്നും ദളിത് വിഭാഗങ്ങൾ നേരിടുന്ന വിവേചനങ്ങളുടെ വലിയൊരു യാഥാർത്ഥ്യമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും, ഖാർഗെ പങ്കെടുത്ത റാലിക്ക് ശേഷം വേദി ശുദ്ധീകരിച്ചത് ഭരണഘടനാപരമായി വലിയൊരു ക്രിമിനൽ കുറ്റമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ദളിതർ സമൂഹത്തിൽ ബഹുമാനിക്കപ്പെടണമെന്ന് ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നില്ലെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, ഈ വിഷയത്തിൽ ദളിത് അതിക്രമ നിരോധന നിയമപ്രകാരം ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
സ്കൂളുകളിൽ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചീകരണ ജോലികൾ ചെയ്യിക്കുന്നതും, പലയിടങ്ങളിലും വിവേചനം തുടരുന്നതുമെല്ലാം ഇന്നും നിലനിൽക്കുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളാണ്. ഖാർഗെയെപ്പോലൊരു മുതിർന്ന നേതാവിന് പോലും ഇത്തരം അപമാനങ്ങൾ നേരിടേണ്ടി വരുന്നുവെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പാർട്ടിക്കുള്ളിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്ന ഖാർഗെയുടെ മുൻ പരാമർശത്തെക്കുറിച്ചും രാഹുൽ വ്യക്തത വരുത്തി. താൻ ഖാർഗെയുമായി നേരിട്ട് സംസാരിച്ച് പാർട്ടിയുടെ പൂർണ്ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും, ഈ വിഷയത്തിൽ കോൺഗ്രസ് ഒറ്റക്കെട്ടായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഹൽദ്വാനിയിൽ വേദി ശുദ്ധീകരിച്ച ‘ശ്രീ രാം സേന’യെന്ന സംഘ



