കൂടത്തിൽ കൊലക്കേസ് അന്വേഷണത്തിന് അംഗീകാരം; മികച്ച സേവനത്തിനുള്ള പുരസ്കാരം നേടി എസിപി എം.ഐ. ഷാജി!

സെപ്റ്റംബറിലെ മികച്ച പോലീസ് സ്റ്റേഷനായി പേട്ട സ്റ്റേഷനെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: കൂടത്തിൽ കൊലക്കേസ് അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നൽകിയ സിറ്റി ക്രൈംബ്രാഞ്ച് എസിപി എം.ഐ. ഷാജിക്ക് മികച്ച സേവനത്തിനുള്ള അഭിനന്ദനപത്രം സമ്മാനിച്ചു. ദക്ഷിണ മേഖല ഐജി ആർ. നിശാന്തി അഭിനന്ദനപത്രം കൈമാറി.

സെപ്റ്റംബർ മാസത്തിലെ മികച്ച പോലീസ് സ്റ്റേഷനായി പേട്ട പോലീസ് സ്റ്റേഷനെയും തിരഞ്ഞെടുത്തു. അന്വേഷണ മികവും സേവന മികവും പരിഗണിച്ചാണ് അംഗീകാരം നൽകിയത്.

ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ അരുൺ ആർ.ബി. കൃഷ്ണ, ഡെപ്യൂട്ടി കമ്മീഷണർമാരായ കെ.എസ്. ഹൻഷാ, ദീപക് ധൻകർ, ഷീൻ തറയിൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button