അഹമ്മദാബാദ് സമ്മേളനം കോണ്‍ഗ്രസിന് ദിശാബോധം നല്‍കുന്നത്; കെ സി വേണുഗോപാല്‍

തിരുവനന്തപുരം: അഹമ്മദാബാദ് സമ്മേളനം കോണ്‍ഗ്രസിന് ദിശാബോധം നല്‍കുന്നതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശയകാര്യങ്ങളില്‍ ദൃഢത വേണമെന്നും അദ്ദേഹം കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയില്‍ പറഞ്ഞു.


രാജ്യത്ത് സമസ്ത മേഖലകളെയും നോക്കുകുത്തിയാക്കാന്‍ ശ്രമം നടക്കുന്നു. അന്വേഷണ ഏജന്‍സികളെ അനാവശ്യമായി ഉപയോഗിക്കുന്നു. ബില്ലുകള്‍ നീട്ടി കൊണ്ട് പോകുന്നത് ഭരണഘടന വിരുദ്ധം. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ ഒപ്പിടണം.ബില്ലുകളുടെ പരമ്പര പാസാക്കാതെ ശീലമാക്കി ഗവര്‍ണര്‍മാര്‍. സുപ്രീം കോടതിയെ കൊണ്ട് പറയിപ്പിച്ചതാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഗവര്‍ണര്‍മാരെ വെച്ച് നരേന്ദ്രമോഡി രാഷ്ട്രീയം കളിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പിന്‍വാതിലൂടെ നിയന്ത്രിക്കാന്‍ ശ്രമിച്ചു. കേരള ഗവര്‍ണര്‍ പാര്‍ലമെന്റിനെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിക്കുന്നു. സുപ്രീം കോടതി വിധി സംഘപരിവാറിനെതിരെയുള്ള രജതരേഖയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

വഖഫ് ബില്‍ അവതരിപ്പിച്ചത് വഴി വിവാദങ്ങള്‍ ഉണ്ടാക്കാനാണ് ബിജെപി ശ്രമം. സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ വേണ്ടിയാണ് നിയമനിര്‍മ്മാണം. കര്‍ണാടക, ഛത്തീസ്ഗഡ് ഉള്‍പ്പെടെ ക്രൈസ്തവര്‍ക്കെതിരെ ബില്ലുകള്‍ കൊണ്ട് വന്നു. കേരളം ബിജെപിയുടെ സോഫ്റ്റ് ടാര്‍ഗറ്റാണ്. ഇവിടെ വോട്ട് കിട്ടാന്‍ മുസ്ലിം വിരോധം പ്രചരിപ്പിക്കാനാണ് ശ്രമം. വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധിയെ ഉള്‍പ്പെടുത്തുന്നത് വിശ്വാസങ്ങളുടെ മേലുള്ള കൈകടത്തലാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് കെ മുരളീധരൻ

Related Articles

Leave a Reply

Your email address will not be published. Required fields are marked *