ചിത്രീകരണത്തിനിടെ ഉണ്ടായം അനുഭവം; തുറന്നുപറഞ്ഞ് നടി ശ്വേതാ മേനോൻ

പാലേരി മാണിക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായം അനുഭവം തുറന്നുപറഞ്ഞ് നടി ശ്വേതാ മേനോൻ. ശ്വേതയുടെ ഏറ്റവും പുതിയ ചിത്രം ജങ്കാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഒരു സീൻ അഭിനയിക്കുമ്പോൾ മമ്മൂക്കയിൽ നിന്നുണ്ടായ സമീപനത്തെക്കുറിച്ചാണ് ശ്വേത പറഞ്ഞത്.

മമ്മൂക്കയുടെ സ്വഭാവം ഒട്ടുമിക്ക എല്ലാ ആർട്ടിസ്റ്റുകൾക്കും അറിയാം. പ്രേക്ഷകർക്ക് അത് അത്രത്തോളം അറിയണമെന്നില്ല. ഒപ്പം അഭിനയിക്കുന്നവരെ വളരെ കംഫർട്ടബിളാക്കി വയ്‌ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഞാൻ സീനിയറാണ്, നിങ്ങൾ തെറ്റ് ചെയ്‌തു എന്നൊന്നും പറയുന്ന ആളല്ല. പാലേരി മാണിക്യം ചെയ്യുന്ന സമയത്ത് എനിക്കൊരു അനുഭവമുണ്ടായി.ഒരു സീനിൽ ഞാൻ മുന്നിൽ വന്ന് നിൽക്കുമ്പോൾ മമ്മൂക്ക കാലുകൊണ്ട് ബ്ലൗസിന്റെ ഹുക്ക് പൊട്ടിക്കുകയായിരുന്നു ചെയ്യേണ്ടത്. എന്നാൽ, അദ്ദേഹം അത് ചെയ്യുമോ എന്ന് സംവിധായകൻ രഞ്ജിത്തിന് സംശയമുണ്ടായിരുന്നു. മമ്മൂക്ക വരുന്നതിന് മുമ്പ് തന്നെ അതിന്റെ ബാക്കി ഷോട്ടുകളെല്ലാം നമ്മൾ എടുത്തു. പക്ഷേ, മമ്മൂക്ക വന്നയുടൻ ഫുൾ ഷോട്ട് നമ്മൾ ചെയ്‌തു. ആരും പ്രതീക്ഷിച്ചില്ല അത്. പണ്ട് അനശ്വരം ചെയ്‌ത മമ്മൂക്കയല്ല പാലേരി മാണിക്യത്തിൽ അഭിനയിച്ചത്. ഇപ്പോഴത്തെ ന്യൂജൻ കുട്ടികളോടൊപ്പം അഭിനയിക്കാനും അദ്ദേഹം തയ്യാറാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *