നടന്‍ കമല്‍ഹാസന് ഓസ്‌കാര്‍ വോട്ടിങ്ങിന് ക്ഷണം

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് നല്‍കിവരുന്ന ഓസ്‌കാര്‍ അവാര്‍ഡുകള്‍ നിര്‍ണയിക്കുന്ന വോട്ടിങ് പ്രക്രിയയിലേക്ക് നടന്‍ കമല്‍ ഹാസന് ക്ഷണം.
ഓസ്‌കര്‍ അക്കാദമി ക്ഷണിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ അഭിനേതാവാണ് കമല്‍ഹാസന്‍.

കമലഹാസന്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഏഴ് പേര്‍ക്കാണ് ക്ഷണം. ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് ആയുഷ്മാന്‍ ഖുറാനയും കാസ്റ്റിങ് ഡയറക്ടര്‍ കരണ്‍ മാലി, ഛായാഗ്രാഹകന്‍ രണ്‍ബീര്‍ ദാസ്, കോസ്റ്റിയൂം ഡിസൈനര്‍ മാക്‌സിമബസു
ഡോക്യുമെന്ററി ഫിലിം മേക്കര്‍ സ്മൃതി മുന്ദ്ര, സംവിധായിക പായല്‍ കപാഡിയ എന്നിവരെയും ഔദ്യോഗികമായി ക്ഷണിച്ചതായാണ് വിവരം.

സിനിമാ മേഖലയിലെ മികച്ച നേട്ടങ്ങള്‍ പ്രകടിപ്പിച്ച കലാകാരന്മാര്‍, സാങ്കേതിക വിദഗ്ധര്‍, എക്‌സിക്യൂട്ടീവുകള്‍ എന്നിവരുള്‍പ്പെടെ 534 പേരെയാണ് ഈ വര്‍ഷം ക്ഷണിച്ചിരിക്കുന്നത്. നിരൂപണ പ്രശംസ നേടിയ വിക്രം,നായകന്‍ എന്നീ ചിത്രങ്ങളുടെ സംഭാവനകള്‍ പരിഗണിച്ചാണ് കമല്‍ഹാസന് ക്ഷണമെന്നാണ് വിവരം. 2022ല്‍ തമിഴ്‌നടന്‍ സൂര്യക്കും ഓസ്‌കാര്‍ വോട്ടിങ്ങിന് ക്ഷണം ലഭിച്ചിരുന്നു.

2025 ലെ ക്ഷണിതാക്കളുടെ വിഭാഗത്തില്‍ 55ശതമാനം പേര്‍ അമേരിക്കയ്ക്ക് പുറത്തുള്ള 60 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരില്‍ 41ശതമാനവും സ്ത്രീകളാണ്. 45 ശതമാനം വ്യക്തികളും പ്രാതിനിധ്യം കുറഞ്ഞ ഗ്രൂപ്പുകളില്‍ നിന്നുള്ളവരാണ്. 2026 ലെ ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങ് മാര്‍ച്ച് 15 നാണ് നടക്കുക. ജനുവരി 12 മുതല്‍ ജനുവരി 16 വരെ നോമിനേഷന്‍ പ്രക്രിയയും വോട്ടെടുപ്പും നടക്കും. ജനുവരി 22 നാണ് നോമിനികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *