ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ ബിജെപിയിൽ; മൂന്ന് നേതാക്കൾ പാർട്ടി വിട്ടു

ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ ബിജെപിയിലേക്ക്. രാഘവ് ഛദ്ദ അടക്കം മൂന്ന് നേതാക്കൾ പാർട്ടി വിട്ടു. ബി ജെ പിയിൽ ചേരുമെന്ന് പ്രഖ്യാപനം നടത്തി. രാജ്യസഭയിൽ മൂന്നിൽ രണ്ട് എം പിമാരും ബിജെപിയുടെ ഭാഗമാകും. സഞ്ജയ് സിങ് ഒ‍ഴികെയുള്ള നേതാക്കളാണ് പാർട്ടി വിട്ടത്. വാർത്താ സമ്മേളനത്തിലാണ് പാർട്ടി വിടുന്നുവെന്ന പ്രഖ്യാപനം നടത്തിയത്.

രാഘവിന് പിന്നാലെ അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും ആം ആദ്മി പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചു. തനിക്ക് ലഭിച്ച ഉത്തരവാദിത്തം നല്ല രീതിയിൽ പൂർത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ കേന്ദ്രത്തെ വിമർശിക്കുന്നില്ലെന്ന പരാതി ഉയർന്നതിന് പിന്നാലെ അദ്ദേഹത്തെ ,നേരത്തെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് എഎപി മാറ്റിയിരുന്നു.

സംസാരിക്കാൻ അവസരം ലഭിക്കുമ്പോ‍ഴെല്ലാം പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അപ്പോ‍ഴെല്ലാം രാഘവ്, ബിജെപിയിൽ ചേരുമോയെന്ന അഭ്യൂഹങ്ങള്‍ പ്രചരിപ്പിരുന്നു. ഇതിന് പിന്നാലെയാണ് രാഘവ് ഇപ്പോള്‍ ബിജെപിയിൽ ചേർന്നിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *