മലമ്പുഴയിൽ അതിക്രൂര സംഭവം; ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. അകമലവാരം സ്വദേശി എ ചന്ദ്രൻ (55) ആണ് മരിച്ചത്. മലമ്പുഴ സർക്കാർ ആശുപത്രിയിലെ റിട്ടയേഡ് അറ്റൻഡറായിരുന്നു ചന്ദ്രൻ.

ചൂടായതിനാൽ വീടിന് സമീപത്തുള്ള പുളിമരത്തിന്റെ ചുവട്ടിൽ കിടന്നുറങ്ങുകയായിരുന്നു ചന്ദ്രൻ. ഇതിനിടെ ഇന്ന് പുലർച്ചെ 4.30ഓടെ ആന ആക്രമിക്കുകയായിരുന്നു. ഒപ്പം കിടന്നുറങ്ങിയിരുന്ന രണ്ട് സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. ആളുകൾ ഓടിക്കൂടി ആനയെ തുരത്തി.

ശേഷം ചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്ഥിരമായി ആന ഇറങ്ങാറുള്ള പ്രദേശമാണിത്. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ വനംവകുപ്പിന് പരാതിയും നൽകിയിട്ടുണ്ട്. നിലവിൽ ചന്ദ്രന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button