അൻവറിനെ അവസാനം കെ സി വേണുഗോപാലും ‘കൈ’ ഒഴിഞ്ഞു

നിലമ്പൂർ:പി വി അൻവറുമായി കൂടിക്കാഴ്ചക്ക് തയ്യാറാകാതെ കെ സി വേണുഗോപാൽ ഡൽഹിക്ക് മടങ്ങി. അൻവർ ബുധനാഴ്ച വൈകീട്ട് കോഴിക്കോട് എത്തിയെങ്കിലും കൂടിക്കാഴ്ച നടന്നില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യം മുതിർന്ന സംസ്ഥാന നേതാക്കളുമായി കെ സി വേണുഗോപാൽ ഫോണിൽ സംസാരിച്ചു.

കെ സി വേണുഗോപാലും പി വി അൻവറിനെ കൈവിട്ടു. ബുധനാഴ്ച രാത്രി കോഴിക്കോട് വെച്ച ചർച്ച നടത്താമെന്ന് പ്രതീക്ഷയിൽ അൻവർ കോഴിക്കോട് എത്തിയെങ്കിലും കെ സി വേണുഗോപാൽ തയ്യാറായില്ല. കെ സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്ന് പറഞ്ഞ ദിവസം തന്നെയാണ് അൻവറിന് തിരിച്ചടി നേരിട്ടത്. കൂടിക്കാഴ്ച്ച തള്ളിയ കെ സി വേണുഗോപാൽ കേരളത്തിൽ കൊള്ളാവുന്ന നേതൃത്വമുണ്ടെന്ന് പറഞ്ഞ് കൈ ഒഴിഞ്ഞു.

AlsoRead:സിദ്ധാര്‍ത്ഥൻ ജീവനൊടുക്കിയ സംഭവം; പ്രതികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവെച്ചു

കോഴിക്കോടെത്തിയ കെ സി വേണുഗോപാൽ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ഫോണിൽ സംസാരിച്ചു. അൻവർ പ്രതിപക്ഷ നേതാവിനെതിരെ സംസാരിച്ചതും സ്ഥാനാർത്ഥിയെ ഇകഴ്ത്തിയതും ശരിയായില്ല എന്ന് ഇവർ അറിയിച്ചു. തുടർന്നാണ് അൻവറുമായി സംസ്ഥാന നേതൃത്വത്തെ മറികടന്ന് ചർച്ച വേണ്ടെന്ന് കെ സി വേണുഗോപാൽ തീരുമാനിച്ചത്. ഇതോടെ പി വി അൻവറിൻ്റെ പ്രതീക്ഷകൾക്കും മങ്ങലേറ്റു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *