സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0

തിരുവനന്തപുരം:സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

തെക്കൻ അറബിക്കടൽ, ആൻഡമാൻ കടൽ തുടങ്ങിയ മേഖലകളിൽ കാലവർഷം വ്യാപിച്ചു കഴിഞ്ഞു. മധ്യ കിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദസാധ്യത അടക്കം കണക്കിലെടുത്ത് കാലവർഷം കേരളത്തിൽ നേരത്തെ എത്താനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. കാലവർഷം എത്തുന്നതിനു മുന്നോടിയായി വരും ദിവസങ്ങളിലും സംസ്‌ഥാനത്ത് മഴ ശക്തമാകും.

AlsoRed: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം; ഫയർഫോഴ്സ് സംഘം അന്വേഷണം ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here