സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍. രോഗി ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ആരോഗ്യമന്ത്രി മലപ്പുറത്തേക്ക് തിരിച്ചതായും വിവരമുണ്ട്. പൂനെ വൈറോളജി ലാബിലെ പരിശോനയില്‍ ആണ് സ്ഥിരീകരിച്ചത്.

മെയ് ഒന്നിന് പനി ബാധിച്ച് വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ചികിത്സയ്ക്കെത്തിയത്. ഭേദമാവാത്തതിനെ തുടർന്നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവം കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിലും പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലും പരിശോധിച്ചു. രണ്ടു ഫലങ്ങളും പോസിറ്റീവാണ്.

സംശയമുയർന്നപ്പോൾ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ അവലോകനയോഗവും ചേർന്നു

എന്റെ കുഞ്ഞിനെ കൊന്നുതിന്നിട്ട് ഇനിയും മാലിന്യവുമായി നടക്കുകയാണോ മഹാപാപികളെ’;നിയയുടെ വീട്ടുപരിസരത്ത് മാലിന്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *