ആരാകും അടുത്ത മാര്‍പാപ്പ? പേപ്പല്‍ കോണ്‍ക്ലേവിന് വത്തിക്കാനില്‍ തുടക്കം

പോപ്പ് ഫ്രാൻസിസിൻ്റെ പിൻഗാമി ആരെന്ന് അറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനായുള്ള പേപ്പല്‍ കോണ്‍ക്ലേവിന് വത്തിക്കാനില്‍ തുടക്കമായി. കര്‍ദിനാള്‍മാര്‍ സിസ്റ്റീൻ ചാപ്പലില്‍ എത്തി. ആദ്യ ഘട്ട വോട്ടെടുപ്പ് ഉടൻ ആരംഭിക്കും. ഇതിൻ്റെ ഫലം രാത്രി പത്തരയോടെ പുറത്ത് വരും.

വോട്ടവകാശമുള്ള 135 കർദിനാൾമാർ കോൺക്ലേവിൽ പങ്കെടുക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാൾ ആകും ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയാകുക. നിശ്ചിത ഭൂരിപക്ഷം ലഭിക്കും വരെ കോൺക്ലേവ് തുടർന്നേക്കും.

പാപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളത്തില്‍ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. കര്‍ദിനാള്‍ കാന്‍ഡലമെസ്സ നയിക്കുന്ന ധ്യാനത്തോടെയാണ് കോണ്‍ക്ലേവ് തുടങ്ങുക. 80 വയസില്‍ താഴെയുളള 138 കര്‍ദിനാൾമാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കും. എന്നാൽ ഇതെത്ര നാൾ നീണ്ടുനിൽക്കുമെന്നത് പ്രവചനാതീതമാണ്.

ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് പാപ്പല്‍ കോണ്‍ക്ലേവിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.

ഇന്ത്യ-പാക് സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ്  പ്രതീക്ഷിക്കുന്നതെന്ന് ട്രംപ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *