വഖഫ് വേട്ട ആരംഭിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

0

വഖഫ് വേട്ട ആരംഭിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍. യുപിയില്‍ വഖഫിന്റെ തര്‍ക്ക സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിനാഥിന്റെ നിര്‍ദേശം. വഖഫ് ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായാണ് യുപി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

അനധികൃതമായ രീതിയിൽ വഖഫ്‌ സ്വത്തുക്കളായി പ്രഖ്യാപിച്ച മുഴുവൻ സ്വത്തും ഏറ്റെടുക്കണമെന്നാണ്‌ യുപി മുഖ്യമന്ത്രിയുടെ ഉത്തരവ്‌. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റുമാർ വിവിധ ജില്ലകളിൽ ‘അനധികൃത വഖഫ്‌ സ്വത്തുക്കൾ’ കണ്ടെത്താൻ പരിശോധന നടത്തുംമഹാരാഷ്ട്രയില്‍ എന്‍ഡിഎ സര്‍ക്കാരും നടപടി ആരംഭിച്ചു. വഖഫിന്റെ മറവില്‍ ഭൂമി തട്ടിയെടുത്താല്‍ കര്‍ശന നടപടിയെന്ന് ദേവേന്ദ്ര ഫഡ്നാവസ് അറിയിച്ചു. വഖഫ് ബില്ലില്‍ പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ്കുമാര്‍ സിന്‍ഹ പറഞ്ഞു.

രാജ്യത്ത്‌ ഏറ്റവും കൂടുതൽ വഖഫ്‌ ആസ്‌തികൾ നിലവിലുള്ള സംസ്ഥാനമാണ്‌ യുപി. സുന്നി, ഷിയാ വിഭാഗക്കാരുടെ ബോർഡുകൾക്ക്‌ കീഴിൽ 2.4 ലക്ഷം വഖഫ്‌ ആസ്‌തികളുണ്ട്‌.

വഖഫ്‌ ബില്ലിലെ ഭൂരിഭാഗം വ്യവസ്ഥകളും ഭരണഘടനാവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയപാർടികളും മുസ്ലിം സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്‌.

വഖഫ് ബില്ലില്‍ പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിജയ്കുമാര്‍ സിന്‍ഹ ഭീഷണി മുഴക്കി. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കും. ഇത് പാകിസ്ഥാനല്ല. ഇന്ത്യയാണെന്നും നരേന്ദ്രമോദി സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും വിജയ്കുമാര്‍ സിന്‍ഹ മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here