വട്ടിയൂർക്കാവ് നടനഗ്രാമം ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് നൽകണം; കാഞ്ഞിരംപാറ വിജയനായി ആവശ്യം ശക്തം

തിരുവനന്തപുരം: ഗുരു ഗോപിനാഥിന്റെ പേരിലുള്ള വട്ടിയൂർക്കാവ് നടനഗ്രാമത്തിന്റെ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിക്ക് നൽകണമെന്ന ആവശ്യം മണ്ഡലത്തിൽ ശക്തമാകുന്നു. സ്ഥാപനം നിലവിൽ വന്ന നാളിതുവരെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരാൾ പോലും ചെയർമാൻ സ്ഥാനത്ത് എത്തിയിട്ടില്ലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

സാമൂഹിക നീതിയും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തവണ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് നൽകണമെന്നാണ് ആവശ്യം. വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നുള്ള ഡിസിസി അംഗവും പട്ടികജാതി വിഭാഗത്തിന് ഗണ്യമായ പ്രാതിനിധ്യമുള്ള പ്രദേശത്തെ നേതാവുമായ കാഞ്ഞിരംപാറ വിജയനെ ചെയർമാനാക്കണമെന്ന നിർദേശത്തിനാണ് പിന്തുണ ഉയരുന്നത്.

മണ്ഡലത്തിലെ പട്ടികജാതി വിഭാഗത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രാതിനിധ്യം പരിഗണിച്ച് കാഞ്ഞിരംപാറ വിജയന് അവസരം നൽകണമെന്നാണ് ആവശ്യമുയർത്തുന്നവരുടെ നിലപാട്. ഭരണസമിതികളിലും സാംസ്കാരിക സ്ഥാപനങ്ങളുടെ നേതൃത്വത്തിലും എല്ലാ വിഭാഗങ്ങൾക്കും അർഹമായ പങ്കാളിത്തം ഉറപ്പാക്കണമെന്ന പൊതുവികാരവും ഇതിന് പിന്നിലുണ്ട്.

നടനഗ്രാമത്തിന്റെ അടുത്ത ചെയർമാനെ നിശ്ചയിക്കുമ്പോൾ ഈ ആവശ്യം പരിഗണിക്കണമെന്നാണ് മണ്ഡലത്തിലെ മുഴുവൻ നേതാക്കളും പ്രവർത്തകരും മുന്നോട്ടുവയ്ക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button