മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത വേദിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി എൻജിനീയർക്ക് സസ്‌പെൻഷൻ

കണ്ണൂർ: കണ്ണൂരിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ കെ.എസ്.ഇ.ബി എൻജിനീയർക്ക് സസ്പെൻഷൻ. കണ്ണൂർ സെക്ഷൻ സബ് എൻജിനീയർ സതീഷ് ബാബു പി.വിയെയാണ് സസ്പെൻഡ് ചെയ്‌തത്. എക്സിക്യുട്ടീവ് എൻജിനീയറുടേതാണ് നടപടി.

ഇന്ന് രാവിലെയാണ് സണ്ണി ജോസഫ് പങ്കെടുത്ത കേരള സഹകരണ റിസ്ക് ഫണ്ട് ധനസഹായ വിതരണ പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയത്. അറ്റകുറ്റപ്പണിക്ക് വേണ്ടിയായിരുന്നു ലൈൻ ഓഫാക്കിയത്. ജനറേറ്റർ എത്തിച്ച ശേഷം പരിപാടി തുടരുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ടി.ഒ. മോഹനൻ എം.എൽ.എ കെ.എസ്.ഇ.ബി ചെയർമാന് പരാതി നൽകിയിരുന്നു. മുന്നറിയിപ്പില്ലാതെ വൈദ്യുതി കട്ട് ചെയ്തതിൽ ഗൂഢാലോചന സംശയിക്കുന്നുവെന്നാണ് പരാതി. ഇത്തരത്തിൽ പലയിടത്തും സർക്കാർ പരിപാടികൾ അലങ്കോലമാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇന്നത്തെ സംഭവത്തിൽ അന്വേഷണം വേണമെന്നും ടി.ഒ. മോഹനൻ എം.എൽ.എ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button