ബിജെപിക്ക് കനത്ത തിരിച്ചടിയോ? പത്മജ വേണുഗോപാൽ പാർട്ടി വിടുന്നു; കോൺഗ്രസിലേക്ക് മടങ്ങാൻ നീക്കമെന്ന് സൂചന!

തൃശൂർ: ബി.ജെ.പി ദേശീയ സമിതി അംഗം പത്മജ വേണുഗോപാൽ പാർട്ടി അംഗത്വം രാജിവയ്ക്കാൻ ഒരുങ്ങുന്നു. ദേശീയ നേതൃത്വവുമായും സംസ്ഥാന പ്രസിഡന്റുമായും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ നിർണായക നീക്കം. വരും ദിവസങ്ങളിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് മാസങ്ങളായി പത്മജ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പത്മജയും അനുകൂലികളും തങ്ങളുടെ പഴയ തട്ടകമായ കോൺഗ്രസിലേക്ക് മടങ്ങിപ്പോകാൻ ഒരുങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button