ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ആറംഗ സംഘം; പ്രതികൾ വയനാട്ടിൽ പിടിയിൽ

തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചാ കേസിൽ ആറ് പ്രതികൾ പിടിയിൽ. ഇവരുടെ കൈയിൽ നിന്ന് കുറച്ച് സ്വർണവും പിടിച്ചെടുത്തു. പ്രതികളിൽ ഒരാൾ ഓടിരക്ഷപ്പെട്ടു. വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ സംഘമാണ് ചാലയിലെ വൈഷ്ണവി ജുവലറി ഉടമയിൽ നിന്ന് സ്വർണം കവർന്നത്. രണ്ട് കിലോ സ്വർണമാണ് കവർന്നതെന്നാണ് ഉടമകൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ 15 പവനാണെന്നാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

വൈകിട്ട് 7.30ഓടെ രണ്ടംഗ സംഘം തിരുവനന്തപുരം നഗരത്തിലെ കിള്ളിപ്പാലത്തെത്തി. തുടർന്ന് രാത്രി ഒമ്പതോടെ ജുവലറി സ്ഥിതി ചെയ്യുന്ന മരക്കട ഭാഗത്തേക്ക് നീങ്ങി. ഇവിടെ ഒരു മണിക്കൂറോളം ബൈക്കിൽ കറങ്ങി പരിസരം നിരീക്ഷിച്ചതായാണ് വിവരം. ജുവലറിക്ക് സമീപത്തെ തട്ടുകട ജീവനക്കാരും പലതവണ എത്തിയ ബൈക്ക് ശ്രദ്ധിച്ചിരുന്നു.കട അടച്ചശേഷം പതിവിലും വൈകി രാത്രി പത്തരയോടെ ഉടമ നന്ദകുമാർ പുറത്തേക്ക് ഇറങ്ങിയത്.

നന്ദകുമാർ ജുവലറി പൂട്ടി പുറത്തിറങ്ങുന്ന കൃത്യമായ വിവരം ആരോ ഫോണിലൂടെ പ്രതികൾക്ക് കൈമാറിയെന്നാണ് പൊലീസിന്റെ സംശയം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പെട്ടെന്ന് സ്ഥലത്തെത്തി കവർച്ച നടത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.കവർച്ച നടന്ന സമയത്ത് നന്ദകുമാറിന്റെ കൈവശം എത്രത്തോളം സ്വർണമുണ്ടായിരുന്നുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരസ്‌പര വിരുദ്ധ മൊഴി നൽകിയ ഇയാൾ പൊലീസിന്റെ സംശയനിഴലിലാണ്. നന്ദകുമാറിന് സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധമുണ്ടോ എന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button