റിമി ടോമി ഇനി ലിബിന് സ്വന്തം; പള്ളിയിൽ വിവാഹിതരായി, ചിത്രങ്ങൾ വൈറൽ

ഗായിക റിമി ടോമി വിവാഹിതയായി. ജിം ട്രെയിനറായ ലിബിൻ മാത്യുവാണ് വരൻ. മുംബയ് ഡോംബിവല്ലിയിലെ പള്ളിയിലാണ് വിവാഹച്ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. വെള്ള ഗൗണണിഞ്ഞ് ക്രിസ്ത്യൻ വെഡിംഗ് ലുക്കിലാണ് റിമി എത്തിയത്. അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്നും ഉടനെ വിവാഹിതയാകുമെന്നും റിമി ആരാധകരെ അറിയിച്ചത്.

വിവാഹശേഷം ലിബിനൊപ്പം മുംബയിലായിരിക്കും താമസമെന്നും താരം അറിയിച്ചിരുന്നു. മാർച്ചിലാണ് ലിബിനെ ആദ്യമായി കാണുന്നതെന്നും ദൈവത്തോട് ഏറെ ആഗ്രഹിച്ച് പ്രാർത്ഥിച്ചു നിന്ന സമയത്താണ് ഒരുമിച്ചതെന്നുമാണ് റിമി ടോമി അടുത്തിടെ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button