കനഗോലുവിന്റെ കുത്തിത്തിരിപ്പ് റിപ്പോര്‍ട്ടുകള്‍ക്കെതിരെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

0

കോണ്‍ഗ്രസിനുള്ളില്‍ ആര് പ്രസിഡന്റാവണം, ആര് മത്സരിക്കണം, ആര് എവിടെ എന്ത് തുടങ്ങിയ കാര്യങ്ങളെല്ലാം എഐസിസി നേതൃത്വവും കോണ്‍ഗ്രസവും പരിഗണിക്കുന്നത് സുനില്‍ കനഗോലുവെന്ന പി ആര്‍ വിദഗ്തന്റെ ഉപദേശത്തെ തുടര്‍ന്നാണ്. ഇന്നാല്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് ഇത്തവണ കോണ്‍ഗ്രസ് കേരള ഘടകം ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കാനാണ് രഹസ്യ തീരുമാനം. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ അധികാരത്തിലേറാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷയ്ക്ക് നിറം പകര്‍ത്തുന്ന റിപ്പോര്‍ട്ടാണ് സുനില്‍ എഐസിസിക്ക് നല്‍കിയിരിക്കുന്നത്. അതിന്റെ ആദ്യ വെടിപൊട്ടിച്ചതാകട്ടെ കെപിസിസി പ്രസിഡന്റായ കെ സുധാകരന് നേരെയും. സുധാകരനെ മാറ്റി പുതിയ നേതൃത്വം വരണമെന്ന് കനഗോലു റിപ്പോര്‍ട്ട് കൊടുത്തു. ഇതും പിടിച്ച് ഡല്‍ഹിക്ക് ചെന്ന നേതാക്കന്‍മാരോട് കെ സുധാകരന്‍ മറ്റൊരു റിപ്പോര്‍ട്ട് കാണിച്ചാണ് മടക്കിയത്.

അതോടെ പ്രസിഡന്റാകാനുള്ള തിളപ്പ് തീര്‍ന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയും സിപിഎമ്മിലും ചേരാന്‍ നില്‍ക്കുന്നവരുടെ പട്ടിക രഹസ്യമായി കെ സുധാകരന്‍ തയ്യാറാക്കിയതായാണ് വിവരം. ഈ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി എഐസിസി നേതൃത്വത്തിനുമുണ്ട്.
രണ്ടാമത്തേത് കേരളത്തിലെ പതിനാല് ജില്ലകളില്‍ എവിടെയൊക്കെ ഭൂരിപക്ഷം കിട്ടുമെന്നതാണ് കനഗോലു പുതുതായി നേതൃത്വത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ സുഖിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടായതിനാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാന്‍ നേതൃത്വം തയ്യാറാറായിട്ടില്ലെന്നും വിവരമുണ്ട്.


മാത്രമല്ല കനഗോലുവിന്റെ രഹസ്യാത്മക റിപ്പോര്‍ട്ട് അത്ര രഹസ്യമല്ലന്നും ഇത് പലര്‍ക്കും പരസ്യമാമെന്നും കനഗോലു പണം വാങ്ങി സുഖിയന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതായുള്ള ആക്ഷേപവും ആരോപണവും ഉയര്‍ന്നു. എന്നാല്‍ ദേശീയ നേതൃത്വം കെട്ടിയിറക്കിയ താരമെന്ന നിലയില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ടുകള്‍ വാങ്ങി അലമാരയ്ക്കകത്ത് വെയ്ക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനമെന്നും വിവരമുണ്ട്. കേരളത്തില്‍ ഭരണം പിടിക്കാനുള്ള അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന കനഗോലുവിന്റെ ഗഹസ്യ റിപ്പോര്‍ട്ട് പരിശോധിക്കാതെ തന്നെ നേതൃത്വത്തിന് അറിയാം. മാത്രമല്ല ഇത്തരം കുത്തിത്തിരിപ്പ് റിപ്പോര്‍ട്ടുകള്‍ക്ക് പുറകേ പോകേണ്ടതില്ലെന്നും കൂട്ടായ പരിശ്രത്തിലൂടെ ഭരണം പിടിക്കാനുമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്.

സംസ്ഥാനത്തെ യുവാക്കൾ പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപർവതം പോലെയെന്ന് എകെ ആന്‍റണി

LEAVE A REPLY

Please enter your comment!
Please enter your name here