സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നിന്ന് മുകേഷ് പുറത്ത്‌

0

കൊല്ലം: മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമായിരിക്കുകയാണ്. ഇതിനിടെ കൊല്ലം എംഎൽഎയായ എം മുകേഷിന്റെ സാന്നിദ്ധ്യം സമ്മേളനത്തിൽ ഇല്ലാത്തത് ശ്രദ്ധനേടുകയാണ്. മുകേഷ് സിനിമാ ചിത്രീകരണത്തിലായതിനാലാണ് സമ്മേളനത്തിൽ പങ്കെടുക്കാത്തതെന്നാണ് വിവരം.

അതേസമയം, മുകേഷും പാർട്ടിയുമായുള്ള ഭിന്നതകളാണ് അസാന്നിദ്ധ്യത്തിന് കാരണമായി പല കോണുകളിലും നിന്നും വ്യാഖ്യാനം ഉയരുന്നത്. മുകേഷിന്റെ മണ്ഡലത്തിലാണ് സമ്മേളന നഗരി. പ്രചാരണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ പങ്കുവച്ചതല്ലാതെ സാമൂഹ്യമാദ്ധ്യമങ്ങളിലും എംഎൽഎ സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പങ്കുവയ്ക്കാത്തതും ചർച്ചയാകുന്നുണ്ട്. ലൈംഗികാരോപണക്കേസിനെ തുടർന്ന് മുകേഷിന് പാ‌ർട്ടിയിൽ അപ്രഖ്യാപിത വിലക്കുണ്ടെന്നും വിവരമുണ്ട്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. ജില്ലാ സമ്മേളനത്തിലും മുകേഷിനെതിരെ വിമർശനം ഉയർന്നിരുന്നു.

കൊല്ലത്ത് സര്‍വ്വശക്തന്‍ മുഖ്യമന്ത്രി;പിണറായിക്ക് പകരം പേര് പറയാന്‍ പോലും ഭയം

മുകേഷിനെതിരെയുള്ള പീഡന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം അടുത്തിടെയാണ് കു​റ്റപത്രം സമർപ്പിച്ചത്. ആലുവ സ്വദേശിയായ നടി ആരോപിച്ച കു​റ്റം തെളിഞ്ഞതായി കു​റ്റപത്രത്തിൽ പറഞ്ഞിരുന്നു. പരാതിയിൽ എംഎൽഎക്കെതിരെ ഡിജി​റ്റൽ തെളിവുകളുണ്ട്. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കു​റ്റപത്രം സമർപ്പിച്ചത്.പരാതിക്കാരിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും, ഇ മെയിൽ സന്ദേശങ്ങളുമാണ് ഡിജിറ്റൽ തെളിവായി സ്വീകരിച്ചിട്ടുള്ളത്. ഇരുവരും ഒന്നിച്ച് യാത്ര ചെയ്തതടക്കമുള്ള സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. പീഡനത്തിന് പുറമേ ലൈംഗികാതിക്രമത്തിന്റെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

2010ലായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. സിനിമയിൽ അവസരം നൽകാമെന്നും താര സംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്തും മുകേഷ് പല സ്ഥലങ്ങളിലും വച്ച് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. നടിയുടെ പരാതിയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് മരട് പൊലീസാണ് ആദ്യം കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു. കേസിൽ മുകേഷിന് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. തൃശൂർ വടക്കാഞ്ചേരിയിൽ വച്ചും സമാന സംഭവങ്ങൾ ആവർത്തിച്ചെന്ന് നടി പറഞ്ഞതോടെ അവിടെയും കേസ് രജിസ്റ്റർ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here