സ്കൂളിൽ ആറുവയസുകാരിക്ക് ക്രൂരമർദനം! ബോധംകെട്ട് വീണു; എട്ടുവയസുകാരനെ സ്വാധീനിച്ചത് ഓൺലൈൻ ഗെയിമോ?

ചണ്ഡീഗഡ്: സർക്കാർ സ്‌കൂളിലെ ഒഴിഞ്ഞ ക്ലാസ്‌മുറിയിൽ ആറുവയസുകാരിയെ ക്രൂരമായി മർദിച്ച് എട്ടുവയസുകാരൻ. ഹരിയാനയിലെ പഞ്ച്‌ഗുളയിലാണ് സംഭവം. അക്രമം നടത്തിയ കുട്ടി മൊബൈൽ ഗെയിമിന് അടിമയാണെന്നാണ് ആറുവയസുകാരിയുടെ അമ്മാവൻ ഫാസിലിന്റെ വെളിപ്പെടുത്തൽ. പബ്‌ജി ഉൾപ്പെടെയുള്ള ഗെയിമുകൾ കുട്ടി സ്ഥിരം കളിച്ചിരുന്നതായി പിതാവും പറഞ്ഞിട്ടുണ്ട്.

ആറുവയസുകാരിയെ എട്ടുവയസുകാരൻ ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്. കുട്ടിയുടെ തലയ്‌ക്ക് പരിക്കേൽപ്പിക്കാനായി കല്ലുകളും പൂച്ചട്ടിയും ഉപയോഗിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കൊലപാതകശ്രമത്തിന് സമാനമായ രീതിയിലായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം.

ആക്രമണം നടത്തിയ ആൺകുട്ടി ആറുവയസുകാരിയെ ഭ്രാന്തിയെന്ന് വിളിച്ച് പരിഹസിക്കാറുണ്ടായിരുന്നു. ഇതിനെ പെൺകുട്ടി ചോദ്യം ചെയ്‌പ്പോഴായിരുന്നുആക്രമണമെന്ന് ഫാസിൽ പറഞ്ഞു. ഒഴിഞ്ഞ ക്ലാസ്‌ മുറിയിലേക്ക് തന്ത്രപൂർവം കൂട്ടിക്കൊണ്ടുപോയ ശേഷമായിരുന്നു മർദനം. കുട്ടികളുടെ സുരക്ഷയിൽ വീഴ്‌ച വരുത്തിയെന്നാരോപിച്ച് രണ്ട് ജൂനിയർ ബേസിക് ട്രെയിനിംഗ് അദ്ധ്യാപകരെ ഹരിയാന വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്‌തു.

സംസ്ഥാനത്തെ ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് ഏകദേശം 40 മണിക്കൂറിന് ശേഷമാണ് ബോധം തിരികെ കിട്ടിയത്. സംഭവത്തിൽ അന്വേഷണം നടത്താൻ ഹരിയാന സർക്കാർ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിൽ സമഗ്ര സുരക്ഷാ പരിശോധന നടത്താനും സർക്കാർ തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button