കാസര്‍കോട്ട് സ്വകാര്യ ബോക്‌സൈറ്റ് ഖനനം, പരിസ്ഥിതി ആഘാതം സംബന്ധിച്ചു പ്രതികരിക്കാതെ ജിയോളജി വകുപ്പ്, ഖനനം ചെയ്യേണ്ട 90% വനഭൂമി,ലേല നടപടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ പങ്കാളിത്തത്തോടെ ധാതുഖനനം ആരംഭിക്കുന്നു. കാസര്‍കോട് കാറെഡുക്ക പഞ്ചായത്തിലെ നാര്‍ളത്ത് നിഷിപ്തമായ വനഭൂമി ഉള്‍പ്പെടുന്ന 82.15 ബ്ലോക്ക് ഹെക്ടറില്‍ ഇ ലേല നടപടികള്‍ പൂര്‍ത്തിയായി. 374 കോടി രൂപയ്ക്കാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഖനനാനുമതി നല്‍കിയത്. അതേസമയം ഖനനത്തിന്റെ പരിസ്ഥിതി ആഘാതം സംബന്ധിച്ച് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് പ്രതികരിച്ചിട്ടില്ല.
നാര്‍ളത്തെ ഖനനം ചെയ്യേണ്ട പ്രദേശത്തിന്റെ 90% വനഭൂമിയാണ്. എന്നാല്‍ തുല്യമായ ഭൂമി വനത്തിന് നല്‍കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ വ്യക്തമല്ലന്നും ആക്ഷേപമുണ്ട്. ഇവിടത്തെ കുണ്ടടുക്കം ഭാഗത്ത് 13 വീടുകള്‍ ഉണ്ട്. അലുമിനിയം അംശം കൂടുതലുള്ളതിനാല്‍ സിമന്റ് നിര്‍മ്മാണത്തിനും ഉപയോഗിക്കാന്‍ ആകുന്ന പാറകളാണ് നാര്‍ളം ബ്ലോക്കില്‍ ഉള്ളത്. ഈ പാറ പൊട്ടിച്ച് സംസ്‌കരിച്ച് ബോക്‌സൈറ്റ് വേര്‍തിരിച്ചെടുക്കണം. ഇതിനാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഖനനാനുമതി നല്‍കിയത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ആരംഭിച്ച ലേല നടപടികള്‍ ഈ മാസം 16നാണ് പൂര്‍ത്തിയായത്. നാല് കരാറുകാര്‍ പങ്കെടുത്തു. സി കെ രാജേഷ് എന്നയാളാണ് കരാര്‍ സ്വന്തമാക്കിയത്. കനനം വിജയകരമായാല്‍ ബോക്‌സൈറ്റ് സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുള്ള മറ്റു പ്രദേശങ്ങളിലും ഖനനം തുടങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button