സഞ്ജുവിനും അഭിഷേക് ശർമയ്ക്കും വൻ പ്രശംസ! ‘കരുത്തും പ്രതിഭയും അസാധാരണ കഴിവും’ ബാറ്റിംഗ് കോച്ച്

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ഓപ്പണർമാരായ സഞ്ജു സാംസണെയും അഭിഷേക് ശർമയെയും പ്രശംസിച്ച് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്. കരുത്ത്, പ്രതിഭ, പോസിറ്റീവ് മനോഭാവം എന്നിവയ്‌ക്ക് പുറമേ തങ്ങളുടെ മനസിനെ നിയന്ത്രിക്കാനുള്ള അസാദ്ധ്യമായ കഴിവും ഈ രണ്ട് താരങ്ങൾക്കുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂസിലാൻഡിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ മത്സരത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തുടക്കത്തിൽ തന്നെ സമ്മർദമുണ്ടാകുമ്പോഴും അത് മറികടക്കാൻ ഇരുവരും കാണിക്കുന്ന ധൈര്യത്തെ കോച്ച് പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ, ഈ വർഷമുടനീളം സഞ്ജു സാംസൺ പുലർത്തുന്ന സ്ഥിരതയെക്കുറിച്ച് കോട്ടക് എടുത്തുപറഞ്ഞു. സഞ്ജു ‘പവർ പാക്ക്‌ഡ്’ ആണെന്നും, ആദ്യ രണ്ട് ഓവറിൽ തന്നെ മൂന്ന് സിക്‌സറടിക്കുമ്പോൾ പുറത്താകുമോ എന്ന ഭയം ഏത് ബാറ്റർക്കുമുണ്ടാകും. എന്നാൽ, ഭയമെല്ലാം മറികടന്നാണ് സഞ്ജു ബാറ്റ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15 വയസുകാരനായ ബാറ്റിംഗ് താരം വൈഭവ് സൂര്യവംശിയെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുമ്പോഴും, സഞ്ജു – അഭിഷേക് സഖ്യത്തെ പിന്തുണച്ച ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ അദ്ദേഹം അനുകൂലിച്ചു. ടീമിന്റെ നന്മയ്‌ക്കായുള്ള മാനേജ്‌മെന്റിന്റെ തീരുമാനങ്ങളെ സോഷ്യൽ മീഡിയ അംഗീകരിക്കണമെന്നും സിതാൻഷു കോട്ടക് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button