ക്ലിഫ് ഹൗസിലല്ല വിദ്യാരംഭം; 4 കുട്ടികളെ മുൻകൂട്ടി എഴുത്തിനിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ!

തിരുവനന്തപുരം: വിദ്യാരംഭ ദിനമായ വിജയദശമി ദിനത്തിൽ തിരുവനന്തപുരത്ത് ഇല്ലാത്തതിനാൽ നാല് കുട്ടികളെ മുൻകൂട്ടി എഴുത്തിനിരുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. ക്ലിഫ് ഹൗസിൽ വച്ചായിരുന്നു എഴുത്തിനിരുത്ത്. 2026ലെ വിദ്യാരംഭം ഒക്ടോബർ 21നാണ്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം

പൂജപ്പുര സരസ്വതി മണ്ഡപം, തിരൂർ തുഞ്ചൻപറമ്പ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭത്തിന് വിപുലമായ ചടങ്ങുകൾ നടക്കും. നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് വിദ്യാരംഭം. നവരാത്രി ആഘോഷങ്ങളുടെ സമാപനത്തിലാണ് വിദ്യാരംഭം നടത്താറ്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. ഇതോടെ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ തുടർച്ചയായി നാല് ദിവസം അവധി ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button