മെസി വിവാദം: കോടികളുടെ ഇടപാടിന് രേഖകളില്ലെന്ന് കായികമന്ത്രി; റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗിനെതിരെ ആരോപണം!

തിരുവനന്തപുരം: അർജന്റീനിയൻ ഇതിഹാസതാരം ലയണൽ മെസിയുടെ പേരിലെ തട്ടിപ്പിൽ മലക്കം മറിഞ്ഞ് കായികമന്ത്രി ഒജെ ജനീഷ്. സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ആർബിസി) പണം കൈമാറിയത് സ്ഥിരീകരിക്കാനുള്ള രേഖകൾ ഇല്ലെന്ന് ഒജെ ജനീഷ് മന്ത്രിസഭയിൽ പറഞ്ഞു.

അർജന്റീന ഫുട്ബോൾ അസോസിയേഷന് സ്‌പോൺസർ ഏകദേശം 126 കോടി രൂപ നൽകി എന്നത് ആർബിസിയുടെ അവകാശവാദം മാത്രമാണെന്നും നിയമസമഭയിൽ എംഎൽഎമാരുടെ ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നൽകി. ഈ വിഷയം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പണം കൈമാറിയതിന്റെ ഔദ്യോഗികരേഖകൾ കണ്ടെത്താനോ സ്ഥിരീകരിക്കേണ്ട ബാങ്ക് ഡെബിറ്റ് അഡ്വൈസ്, സ്വിഫ്റ്റ് പകർപ്പ്, ഫോം A2, ഫോം 15 CA, ചാർട്ടേഡ് അക്കൗണ്ടന്റ് സർട്ടിഫിക്കറ്റ്, ഔദ്യോഗിക പണമിടപാട് രസീത് ഇവയൊന്നും സ‌ർക്കാരിൽ ലഭ്യമല്ലെന്നും ജനീഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button