സ്വർണം വാങ്ങാൻ സുവർണാവസരം! ഇന്നും വില താഴ്ന്നു; പവന്റെയും ഗ്രാമിന്റെയും പുതിയ നിരക്കറിയാം

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയെങ്കിലും കേരളത്തിലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,840 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 1,10,720 രൂപയുമായി. ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 65 രൂപ വർദ്ധിച്ച് 13,880 രൂപയും. പവന് 520 രൂപ കൂടി 1,11,040 രൂപയായുമായിരുന്നു.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യത്തിലാണ് കേരളത്തിൽ വില കുറഞ്ഞത്. അതിന് പ്രധാന കാരണം ഇന്ത്യൻ രൂപയാണ്. യുഎസ് ഡോളറിന്റെയും എണ്ണവിലയുടെയും വീഴ്ച മുതലെടുത്തും ചൈനയിൽ നിന്ന് കിട്ടുന്ന മികച്ച ഡിമാൻഡ് കരുത്താക്കിയുമാണ് അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നത്.
റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയത്തിന് പിന്നാലെ ക്രൂഡോയിൽ വില കുറഞ്ഞിരുന്നു. യുഎസ് ഡോളർ സൂചികയും നഷ്ടത്തിലായി. ഇതോടെയാണ് അന്താരാഷ്ട്ര വിപണിയിൽ വില സ്വർണവില കയറിയത്. ചൈന വലിയതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില ഉയരാനുള്ള ഒരു കാരണമായെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. 2026 ജനുവരി 29ന് സ്വർണവില ഔൺസിന് ഏകദേശം 5,595 ഡോളർ വരെ എത്തിയിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ വില ഏകദേശം 25ശതമാനം താഴെയാണ്
വെള്ളി വില സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഗ്രാമിന് 245 രൂപയാണ് വിപണിവില. 10 ഗ്രാമിന് 2,450 രൂപയിലാണ് വ്യാപാരം നടക്കുന്നത്.


