സ്വർണ്ണവിലയിൽ വീണ്ടും തീപാറും കുതിപ്പ്! ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; വില ഇനിയും കൂടുമോ?

സംസ്ഥാനത്ത് സ്വർണവില പ്രവചനങ്ങൾക്ക് അതീതമായി കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ മാറിമറിഞ്ഞ സ്വർണവില, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതേ നിരക്കിലാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച (ഒക്ടോബർ 10) 11,0520 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്റെ വില, ഒറ്റയടിക്ക് 520 രൂപ വർദ്ധിച്ച് 1,11,040 രൂപയിലെത്തിയിരുന്നു. നിലവിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,880 രൂപയാണ്. ലോകത്ത് നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളും വിപണിയിലെ മാറ്റങ്ങളും സ്വർണവിലയെ സാരമായി ബാധിക്കുന്നുണ്ട്.
വിപണി വിദഗ്ധരുടെ പോലും കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് സ്വർണവിലയിലെ ഈ കുതിപ്പ്. വർഷം അവസാനിക്കാൻ ചുരുക്കം ചില മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇനി വിലയിൽ വലിയൊരു ഇടിവ് ഉണ്ടാകുമോ എന്ന ആശങ്കയിലാണ് സാധാരണക്കാരായ ഉപഭോക്താക്കൾ
ഈ മാസം ഇതുവരെയുള്ള നിരക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് ഒക്ടോബർ ആറിനാണ്. അന്ന് 1,09,280 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. എന്നാൽ അതിനുശേഷം പടിപടിയായി ഉയർന്നാണ് സ്വർണവില ഇന്നത്തെ നിലയിലേക്ക് എത്തിയിരിക്കുന്നത്.

