മാലിന്യമുക്ത കേരളത്തിലും ഉദ്യോഗസ്ഥ പോര്; തദ്ദേശ വകുപ്പിൽ രണ്ട് പദ്ധതികൾ, അനുപമ–ദിവ്യ തർക്കം ചർച്ചയാകുന്നു

തിരുവനന്തപുരം: മാലിന്യ മുക്ത കേരളം പരിപാടിയിൽ ഉദ്യോഗസ്ഥ പോര് രൂക്ഷമായതോടെ മാലിന്യനിർമാർജനത്തിന് തദ്ദേശ വകുപ്പിന്റേതായി രണ്ട് പദ്ധതികൾ ആവിഷ്കരിച്ചു. നിർമ്മലം പദ്ധതിക്ക് പുറമെ ഐസി 100 ചലഞ്ച് എന്ന പേരിലും പദ്ധതി ആരംഭിച്ചു. തദ്ദേശ വകുപ്പ് സെക്രട്ടറി ടി.വി. അനുപമയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യരും തമ്മിലെ തർക്കമാണ് കാരണമെന്ന് പറയുന്നു.

ടി.വി. അനുപമയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച നിർമലം പരിപാടിയിൽ പ്രാധാന്യമില്ലെന്ന് ദിവ്യ എസ് അയ്യർ മന്ത്രിയെ കണ്ടു പരാതി അറിയിച്ചു. പിന്നാലെയാണ് ഐസി 100 പദ്ധതി പ്രഖ്യാപിച്ചത്. പ്രിൻസിപ്പൽ ഡയറക്ടർക്ക് പ്രാതിനിധ്യം ഇല്ലെന്ന പരാതി പരിഹരിക്കാനാണ് രണ്ടു പദ്ധതി പ്രഖ്യാപിക്കേണ്ടി വന്നത്. ഐസി 100 പദ്ധതിയിൽ വകുപ്പ് സെക്രട്ടറി അനുപമയ്ക്ക് റോൾ ഇല്ലെന്നും ആക്ഷേപമുയർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button