‘ഇപ്പോൾ സ്ഥാനക്കയറ്റം വേണ്ട’; മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം പൂർത്തിയാകട്ടെയെന്ന് നിലപാട്

ന്യൂഡൽഹി: അഡീഷണൽ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ വിവേക് ഭഗത് തന്റെ സ്ഥാനക്കയറ്റ ഉത്തരവ് തൽക്കാലം മരവിപ്പിക്കണമെന്ന് പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടു. തനിക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാലാണ് സ്ഥാനക്കയറ്റ ഉത്തരവ് മാറ്റിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

അന്വേഷണം പൂർത്തിയാകുന്നതുവരെ പുതിയ ചുമതല ഏറ്റെടുക്കേണ്ടതില്ലെന്ന് വിവേക് ഭഗത് തന്നെ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഒക്ടോബർ അഞ്ചിനാണ് വിവേക് ഭഗത് ഉൾപ്പെടെ ഡൽഹി പൊലീസിലെ 12 പേർക്ക് അഡീഷണൽ ഡിസിപിയുടെ ചുമതല നൽകിയത്. എന്നാൽ, ഇതിനിടെയാണ് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം

വിവേക് ഭഗതിനെതിരെ ഉയർന്നുവന്നത്.തുടർന്ന് ചുമതല ഏറ്റെടുക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. തനിക്കെതിരായ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ പുതിയ ചുമതല ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. വനിതാ മാദ്ധ്യമപ്രവർത്തകരുടെ പരാതിയിൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.ഒക്ടോബർ മൂന്നിന് ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിനിടെയാണ്

മൂന്ന് വനിതാ മാദ്ധ്യമപ്രവർത്തകർ പൊലീസിനെതിരെ ലൈംഗികാതിക്രമ പരാതികൾ ഉന്നയിച്ചത്. പരാതികൾ നിഷ്പക്ഷമായി അന്വേഷിക്കുന്നതിനായി ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡൽഹി പൊലീസ് നേരത്തെ അറിയിച്ചിരുന്നു.വിവേക് ഭഗത് അനുചിതമായി സ്പർശിച്ചെന്നും പെരുമാറിയെന്നുമാണ് വനിതാ മാദ്ധ്യമപ്രവർത്തക നൽകിയ പരാതി.

സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം, അഡീഷണൽ ഡിസിപിയുടെ നിലവിലെ ചുമതല നൽകുന്നതിനുള്ള നടപടികൾ ആരോപണങ്ങൾ ഉയരുന്നതിന് മുമ്പുതന്നെ ആരംഭിച്ചിരുന്നുവെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി. ഓഗസ്റ്റ് 25നാണ് ഇതുസംബന്ധിച്ച നടപടികൾ ആരംഭിച്ചത്. ഒക്ടോബർ അഞ്ചിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സ്ഥിരം സ്ഥാനക്കയറ്റമല്ലെന്നും താൽക്കാലിക ചുമതല മാത്രമാണെന്നും സർക്കാർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button