ബസ് സർവീസുകൾ നിലയ്ക്കുമോ? ‘പ്രിയദർശിനി പദ്ധതി’ക്കെതിരെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയറ്റ് മാർച്ച്

തൃശ്ശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സെക്രട്ടേറിയറ്റ് മാർച്ച് ഒക്ടോബർ 14-ന് നടക്കും. സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും സൗജന്യ യാത്രയ്ക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി പദ്ധതി’ മൂലം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുന്നത്. കൂടാതെ, പ്രവർത്തനച്ചെലവിന് ആനുപാതികമായി വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കുകൾ ഉൾപ്പെടെയുള്ള ബസ് ചാർജ് വർധിപ്പിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു.

സർക്കാർ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കിൽ ഒക്ടോബർ അവസാന വാരം ഫെഡറേഷൻ ഭാരവാഹികൾ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരത്തിലേക്ക് കടക്കും. അതിനുശേഷവും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും ബസുടമകളുടെ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button