“ഗാസയ്ക്കായി പ്രതികാരം ചെയ്യണം, രക്തസാക്ഷിയായി മരിക്കണം”; സഹപൈലറ്റിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

ദുബായ്: ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ചത് ഗാസയ്ക്ക് വേണ്ടി പ്രതികാരം ചെയ്യാനാണെന്ന് വെളിപ്പെടുത്തി പ്രതിയായ ഒമാനി സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി. രക്തസാക്ഷിയായി മരിക്കാനായിരുന്നു തന്റെ ആഗ്രഹമെന്ന് ചോദ്യം ചെയ്യലിൽ ഹമ്മാമി പറഞ്ഞതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ വർഷം ആദ്യം ടെൽ ആവീവിലേയ്ക്കുള്ള ഒരു വിമാനം ഹൈജാക്ക് ചെയ്ത് തകർക്കാൻ ഹമ്മാമി പദ്ധതിയിട്ടിരുന്നതായും എന്നാൽ അവസാന നിമിഷം തീരുമാനം ഉപേക്ഷിച്ചെന്നും യുഎഇ അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇയാൾ ഇസ്രയേലിനോട് ശത്രുത പുലർത്തുന്ന നിരവധി രാജ്യങ്ങൾ സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്.

നേരത്തെ വിമാനം റാഞ്ചി ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ ഇടിച്ചിറക്കാനായിരുന്നു പദ്ധതിയെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റൻ സ്‌മിത് മച്ചാറിനെ ആക്രമിച്ച് കൊന്നശേഷം സംശയത്തിനിട നൽകാതെ വിമാനം ബെൻ ഗുരിയോനിൽ ലാൻഡിംഗിന് ആവശ്യപ്പെടാനും ഇവിടെ ആക്രമിക്കാനുമായിരുന്നു ശ്രമം.

അമേരിക്കയിൽ വേൾഡ് ട്രേഡ് സെന്റർ തകർത്ത മാതൃകയിലെ ആക്രമണമാണ് ഇയാൾ ഉദ്ദേശിച്ചിരുന്നത്.എന്നാൽ സ്‌മിത് ആക്രമണത്തിനിരയായിട്ടും ശക്തമായി ചെറുത്തുനിന്നതും കോക്‌പിറ്റിൽ നിന്ന് അപായ സിഗ്നൽ നൽകിയതും ഹമ്മാമിയുടെ പ്രതീക്ഷ തകർത്തു. ഇതോടെ ക്യാബിൻ ക്രൂവും യാത്രക്കാരും സംഭവത്തിൽ ഇടപെടുകയും ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

അതേസമയം സംഭവത്തിൽ ഹമാം അൽ ഹമ്മാമി ഒറ്റയ്ക്കാണോ അതോ മറ്റാരുടെയെങ്കിലും സഹായമോ നിർദേശമോ ലഭിച്ചിട്ടുണ്ടോയെന്നും യുഎഇ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇയാളുടെ മൊബൈൽ ഫോൺ, വിദേശ യാത്രകൾ, ബന്ധങ്ങൾ എന്നിവയും പരിശോധിക്കുന്നുണ്ട്. വിമാനത്തിലെ മറ്റുജീവനക്കാർക്ക് ആക്രമണത്തിൽ പങ്കുണ്ടായിരുന്നുവെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘത്തെ ഉദ്ധരിച്ച് ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button