യുഎസ് യാത്രയ്‌ക്കെതിരെ അപകീർത്തികരമായ പോസ്റ്റ്; കെ.എസ്. അരുൺകുമാറിനും ‘പോരാളി ഷാജി’ക്കുമെതിരെ കേസ്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യു.എസ് സന്ദർശനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ കുറിപ്പുകൾ പങ്കുവച്ചതിന് സി.പി.എം നേതാവ് കെ.എസ്. അരുൺകുമാർ ഉൾപ്പെടെ നാലു പേർക്കെതിരെ കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ്. സുബിജ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.

അരുൺ കുമാറിനെ കൂടാതെ സി.പി.എം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജി,​ ഷാജി ചാൾസ്,​ കുഞ്ഞാലൻകുട്ടി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർക്കെതിരെ മാനനഷ്ടം,​ കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണം എന്നീ വകുപ്പുകൾ ചുമത്തി.ചെന്നിത്തലയുടെ യു.എസ് സന്ദർശനത്തെ കുറിച്ചുള്ള വ്യാജ പ്രചാരണത്തിനെതിരെ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കും കന്റോൺമെന്റ് എ.സി.പിക്കും സുബിജ പരാതി നൽകിയത്.

വിമാനത്തിൽ ഏറ്റവും ഉയർന്ന വിലയുള്ള ടിക്കറ്റിലാണ് മന്ത്രി യാത്ര ചെയ്തത്,​ സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ചു തുടങ്ങിയ പരാമർശങ്ങളടങ്ങിയ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.അതേസമയം സർ‌ക്കാർ പണം ഉപയോഗിച്ചല്ല തന്റെ യാത്രയെന്നും സുഹൃത്തിന്റെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനാണ് യു.എസിൽ എത്തിയതെന്നും മന്ത്രി വിശദീകരിച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button