ഒരു ഫറോവയുടെ നിധിശേഖരം: പ്സുസെന്നെസ് ഒന്നാമന്റെ അത്ഭുതപ്പെടുത്തുന്ന കല്ലറ

പുരാതന ഈജിപ്ഷ്യൻ രാജാക്കന്മാരുടെ കല്ലറകൾ തുറക്കുമ്പോൾ നിരാശയായിരുന്നു മിക്കവാറും പുരാവസ്തു ഗവേഷകരെ കാത്തിരുന്നത്; കാരണം നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ കല്ലറകളെല്ലാം കൊള്ളയടിക്കപ്പെട്ടിരുന്നു. എന്നാൽ, ഇതിനെയെല്ലാം തിരുത്തിയെഴുതുന്നതായിരുന്നു ഫറോവ പ്സുസെന്നെസ് ഒന്നാമന്റെ (Psusennes I) കല്ലറയിലെ കണ്ടെത്തലുകൾ.

പുരാതന ഈജിപ്ഷ്യൻ രാജാക്കന്മാരുടെ കല്ലറകൾ തുറക്കുമ്പോൾ നിരാശയായിരുന്നു മിക്കവാറും പുരാവസ്തു ഗവേഷകരെ കാത്തിരുന്നത്; കാരണം നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ കല്ലറകളെല്ലാം കൊള്ളയടിക്കപ്പെട്ടിരുന്നു. എന്നാൽ, ഇതിനെയെല്ലാം തിരുത്തിയെഴുതുന്നതായിരുന്നു ഫറോവ പ്സുസെന്നെസ് ഒന്നാമന്റെ (Psusennes I) കല്ലറയിലെ കണ്ടെത്തലുകൾ.

മുന്നൂറിലധികം വർഷങ്ങൾക്ക് മുൻപ്, അതായത് 3,000 വർഷങ്ങൾക്ക് മുമ്പ്, 21-ാം രാജവംശത്തിന്റെ കാലത്താണ് പ്സുസെന്നെസ് ഒന്നാമനെ വടക്കൻ ഈജിപ്തിലെ താനിസ് (Tanis) എന്ന സ്ഥലത്ത് സംസ്കരിച്ചത്.

1940-ൽ പുരാവസ്തു ഗവേഷകനായ പിയറി മോണ്ടെറ്റ് (Pierre Montet) ഈ രാജകീയ കല്ലറ കണ്ടെത്തിയപ്പോൾ അത്യപൂർവ്വമായ ഒരു സത്യം മനസ്സിലാക്കി : ആ ശവകുടീരം പുരാതന കൊള്ളക്കാരുടെ കണ്ണിൽ പെടാതെ പൂർണ്ണമായി സുരക്ഷിതമായി നിലനിന്നിരുന്നു!

സ്വർണ്ണത്തിൽ തീർത്ത അവിശ്വസനീയമായ നിധികൾഒരു രാജാവിനായി ഒരുക്കിവെച്ച രാജകീയ വസ്തുക്കളാൽ സമ്പന്നമായിരുന്നു ആ കല്ലറ. സ്വർണ്ണത്തിലുള്ള ശവസംസ്കാര ഉപകരണങ്ങൾ, തിളങ്ങുന്ന ആഭരണങ്ങൾ, രാജകീയ അലങ്കാരങ്ങൾ, സ്വർണ്ണച്ചെരിപ്പുകൾ, മുത്തുകൾ എന്നിവ നൂറ്റാണ്ടുകളോളം ആരുടെയോ കണ്ണിൽപ്പെടാതെ അവിടെത്തന്നെ ഉറങ്ങിക്കിടക്കുകയായിരുന്നു.ഇവിടെ സ്വർണ്ണം വെറുമൊരു അലങ്കാരം മാത്രമായിരുന്നില്ല. മരണാനന്തര ജീവിതത്തിലും രാജാവിനെ പൊതിഞ്ഞുനിൽക്കുന്ന, അദ്ദേഹത്തിന്റെ ദിവ്യവും ഉന്നതവുമായ പദവിയെ വിളിച്ചോതുന്ന പ്രതീകമായിരുന്നു അത്.

കല്ലറയെ വ്യത്യസ്തമാക്കുന്നത് എന്തുകൊണ്ട്?

ഈ ചരിത്രശേഷിപ്പിന്റെ ഏറ്റവും കൗതുകകരമായ വസ്തുത, ഈജിപ്ഷ്യൻ ഫറോവമാരെ സാധാരണയായി അടക്കം ചെയ്യാറുള്ള ‘വാലി ഓഫ് ദി കിംഗ്സിൽ’ (Valley of the Kings) അല്ല പ്സുസെന്നെസ് ഒന്നാമനെ സംസ്കരിച്ചത് എന്നതാണ്. നൈൽ ഡെൽറ്റയിലെ പ്രധാനപ്പെട്ട രാജകീയ കേന്ദ്രങ്ങളിലൊന്നായി മാറിയ താനിസ് നഗരത്തിലാണ് അദ്ദേഹത്തിന്റെ നിധികൾ കണ്ടെത്തിയത്.ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു ഫറോവയുടെ അരികിൽ ആദരവോടെ വെച്ച ആ വിലപിടിപ്പുള്ള വസ്തുക്കൾ, ഇന്നും നമ്മുടെ മുന്നിൽ കൺമുന്നിൽ സാക്ഷ്യമായി നിൽക്കുന്നു എന്നത് വിശ്വസിക്കാനാവാത്ത ഒരു അത്ഭുതം തന്നെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button