കോൺഗ്രസ് ദേശീയ നേതാവ് ഡോ. ജി.വി. ഹരിക്കെതിരെ വധഭീഷണി

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ നേതാവും ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാനുമായ ഡോ. ജി.വി. ഹരിക്കെതിരെ വീണ്ടും വധഭീഷണി. സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് ജി.വി ഹരി കഴിയുന്നതിനിടെ ഇന്നലെ വൈകുന്നേരം ഡോ. ജി.വി. ഹരിക്ക് അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചത്. ഫോണിലൂടെ വധഭീഷണിയും അസഭ്യം മുഴക്കിയതായാണ് പരാതിയിൽ പറയുന്നത്.

സംഭവത്തെ തുടർന്ന് അദ്ദേഹം തിരുവനന്തപുരം ഫോർട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം, ഡോ. ജി.വി. ഹരിക്കെതിരെ ഇതിന് മുമ്പും സമാനമായ ഭീഷണി ഉണ്ടായിരുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഏകദേശം രണ്ട് വർഷം മുമ്പാണ് സമാനമായ സംഭവം നടന്നത്. അന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭീഷണിക്ക് പിന്നിലുള്ളവരെ കണ്ടെത്തിയിരുന്നു.

വീണ്ടും വധഭീഷണി ഉയർന്ന സാഹചര്യത്തിൽ സംഭവത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പുതിയ ഭീഷണിക്ക് പിന്നിൽ ആരാണെന്നും മുൻ സംഭവവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ് എന്ന് പോലീസ് പറയുന്നു

ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് തുടരുന്നതിനിടെയാണ് പുതിയ ഭീഷണി ഉണ്ടായതെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button