വക്കം ഖാദർ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ധീര രക്തസാക്ഷിയും ഐ.എൻ.എ ഹീറോയുമായ വക്കം ഖാദറിന്റെ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ കായിക്കര കടവിലെ വക്കം ഖാദർ സ്മൃതിമണ്ഡപത്തിന് മുന്നിലാണ് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നത്.
ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ എം.ഐ. ഷാജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വക്കം ഖാദർ അനുസ്മരണ വേദി ചെയർമാൻ എം.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യസമര ചരിത്രത്തിൽ വക്കം ഖാദർ നൽകിയ ധീരമായ സംഭാവനകൾ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് അനുസ്മരണ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
അനുസ്മരണ വേദി ഭാരവാഹി ഇളമ്പ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് അംഗം ഷാബു, അനുശ്രീ, അശ്വതി, സഞ്ജു, റഹീം, സലിം, ഷാൻ, അശോകൻ, ജോസ്, സോണി, മൻസൂർ എന്നിവർ പങ്കെടുത്തു.



