പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പാമ്പുകടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതീ മരിച്ചു. കടയ്ക്കൽ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്.ഒരാഴ്ച മുൻപാണ് വീടിനകത്ത് വച്ചിരുന്ന ഗ്യാസ് സിലിണ്ടറിന് സമീപത്തു വച്ച് ശാലിനിക്ക് പാമ്പുകടിയേറ്റത്.
ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന ശാലിനിക്ക് കഴിഞ്ഞ ദിവസം വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചലിലെ ആശുപത്രിയിലെത്തിച്ച് മരുന്ന് വാങ്ങി നൽകി
എന്നാൽ ഇന്നലെ ശാരീരിക അസ്വസ്ഥതകൾ കഠിനമായതോടെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാലിനിയുടെ ഭർത്താവ് അനീഷ് വിദേശത്താണ്.



