ആറ്റിങ്ങലിൽ സ്‌ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ പാലത്തിന് സമീപം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലമ്പുഴ പാർക്കിന് സമീപം നിന്നവരാണ് നദിയിലൂടെ ഒഴുകിപ്പോകുന്ന മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. ആരുടെ മൃതദേഹമാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 40നും 50നും ഇടയിൽ പ്രായം വരുമെന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചത്.

മൃതദേഹത്തിൽ നിന്ന് ലഭിച്ച ഇലക്ഷൻ ഐഡി കാർഡിൽ ഡേറ്റ് ഓഫ് ബർത്ത് 1964 ആണ്. എന്നാൽ, മൃതദേഹത്തിന് അത്രയും പ്രായം കാഴ്‌ചയിൽ തോന്നിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ആളെ തിരിച്ചറിയാനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button