നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ആർദ്രം സ്‌കോളർഷിപ്പ് വിതരണം

കൊച്ചി: നിർദ്ധനരായ 100 നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ ഒരു കോടി രൂപയുടെ ആർദ്രം സ്‌കോളർഷിപ്പ് വിതരണത്തിന്റെ രണ്ടാംഘട്ടം കൊച്ചിയിൽ നടന്നു. പരിപാടി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.

മുൻ എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണൻ,കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ്, നടന്മാരായ ജയൻ ചേർത്തല, കൊല്ലം തുളസി, ഗ്ലോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ജനറൽ കൺവീനർ എസ്. സുരേന്ദ്രൻ, തിരുക്കൊച്ചി പ്രൊവിൻസ് പ്രസിഡന്റ് സി. ഏബ്രഹാം ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.

വീഡിയോ കോൺഫൻസിലൂടെ ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ ആശംസയറിയിച്ചു.തിരുവനന്തപുരത്ത് നടന്ന ആദ്യഘട്ടത്തിൽ 25 പേർക്ക് 25 ലക്ഷം രൂപ വിതരണം ചെയ്തിരുന്നു. കൊച്ചിയിൽ നടന്ന രണ്ടാം ഘട്ടത്തിൽ 27 നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്‌കോളർഷിപ്പ് കൈമാറി. തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കുന്ന അടുത്ത ഘട്ടങ്ങളോടെ 100 പേർക്കുള്ള ധനസഹായ വിതരണം പൂർത്തിയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button