കെ.കെ. മഹേശന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് ഭാര്യയുടെ പരാതി

ആലപ്പുഴ: എസ്എന്‍ഡിപി യോഗം നേതാവായിരുന്ന കെ.കെ.മഹേശന്‍റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) രൂപീകരിക്കണമെന്ന ആവശ്യവുമായി ഭാര്യ ഉഷാ ദേവി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നല്‍കി. ഹരിപ്പാട്ടെ രമേശ് ചെന്നിത്തലയുടെ ക്യാമ്പ് ഓഫിസില്‍ നേരിട്ടെത്തിയാണ് ഉഷാ ദേവി പരാതി നല്‍കിയത്.

നേരത്തെ മുഖ്യമന്ത്രിക്കും ഉഷാദേവി പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് രമേശ് ചെന്നിത്തല അന്നു പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിക്കും മഹേശന്‍റെ കുടുംബം പ്രത്യേകം പരാതി നല്‍കിയത്. അനുഭാവപൂര്‍ണമായ പ്രതികരണമാണ് രമേശ് ചെന്നിത്തലയില്‍ നിന്നുണ്ടായതെന്ന് ഉഷാദേവി പ്രതികരിച്ചു. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനും മകന്‍ തുഷാറുമാണ് മഹേശന്‍റെ മരണത്തിന് കാരണക്കാരെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button