ഫിഫാ ഓഫീസ് ആഘോഷം തരംഗമാകുന്നു; 35 അടി കട്ട് ഔട്ടുകളും റോഡ് ഷോയും ശ്രദ്ധേയം

തിരുവനന്തപുരം:തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഐടി-ഡിജിറ്റൽ മീഡിയ സ്ഥാപനമായ ‘മെയ്ഡ് ഇൻ സ്പേസ്’ (Made in Space) ഫിഫ വേൾഡ് കപ്പ് ആഘോഷം ആവേശകരമായി സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഓഫീസ് പരിസരത്ത് ഉയർത്തിയ പ്രമുഖ ഫുട്ബോൾ താരങ്ങളുടെ 35 അടി ഉയരമുള്ള കൂറ്റൻ കട്ടൗട്ടുകൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് നടന്ന ഫാൻ പ്രൊസഷനും റോഡ് ഷോയും പരിസരത്തെയാകെ ഫുട്ബോൾ ലഹരിയിലാഴ്ത്തി.
വിവിധ ടീമുകളുടെ ആരാധകരായി അണിനിരന്ന ജീവനക്കാർ സൗഹൃദപരമായ ഫാൻ ഫൈറ്റ് അന്തരീക്ഷം സൃഷ്ടിച്ച് ഓഫീസ് മുഴുവൻ ഫുട്ബോൾ ആവേശത്തിലാഴ്ത്തി. എല്ലാ ജീവനക്കാരുടെയും സജീവ പങ്കാളിത്തം കൊണ്ടും വേറിട്ട സംഘാടക മികവുകൊണ്ടും ‘മെയ്ഡ് ഇൻ സ്പേസ്’ നടത്തിയ ഈ ലോകകപ്പ് ആഘോഷം വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്.



