വായനയുടെ വെളിച്ചം പകർന്ന് വായനദിനാചരണം; എം.ജി.എം സ്കൂളിൽ ശ്രദ്ധേയ പരിപാടികൾ

കണിയാപുരം: വായനദിനത്തോടനുബന്ധിച്ച് കണിയാപുരം എം.ജി.എം സ്കൂളിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനദിനാചരണവും സംഘടിപ്പിച്ചു. പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ രാമചന്ദ്രൻ കരവാരം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

വായനയുടെ പ്രാധാന്യം, പുസ്തകങ്ങളുമായുള്ള സൗഹൃദം, അറിവിന്റെ വളർച്ചയിൽ വായനയുടെ പങ്ക് എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ രാജി ജി വിദ്യാർത്ഥികൾക്ക് വായനാദിന സന്ദേശം നൽകി ആശംസകൾ അർപ്പിച്ചു. വൈസ് പ്രിൻസിപ്പൽ രജിതയും കെ.ജി കോ-ഓർഡിനേറ്റർ രേഖയും ആശംസാപ്രസംഗങ്ങൾ നടത്തി.

തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞ, പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം, കവിതാലാപനം എന്നിവ അരങ്ങേറി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി.

വായനാശീലം വളർത്തിയെടുക്കുന്നതിലൂടെ അറിവും വ്യക്തിത്വവികസനവും കൈവരിക്കാനാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button