നിതിൻ രാജ് കേസ് കുരുക്കിൽ; ഡോ. റാമിന്റെ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ അദ്ധ്യാപകൻ Dr. M. K. Ram സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി. നേരത്തേ തലശേരി അഡീഷണൽ സെഷൻസ് കോടതിയും റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 10-നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത്. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായിരുന്ന ഡോ. റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ രാജ് നേരത്തേ വീട്ടുകാരെ അറിയിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.

കേസിൽ ഡോ. റാമിന് പുറമേ അധ്യാപികയായ Dr. Sangeetha Nambiarയും പ്രതിയാണ്. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ മറ്റ് വിദ്യാർത്ഥികളും റാമിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി.

റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പൊലീസിന് നൽകിയ മൊഴി. ആരോപണങ്ങൾ ശക്തമായതിനെ തുടർന്ന് ഡോ. എം.കെ. റാമിനെയും ഡോ. സംഗീത നമ്പ്യാരെയും കോളേജ് ഭരണസമിതി സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button