“മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പായസം വീണ സംഭവം; പൊലീസിന്റെ വീഴ്ച മറച്ചുവയ്ക്കുന്നുവെന്ന് പരാതി”

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കഴിഞ്ഞ പതിനഞ്ചാം തീയതി നടന്ന പ്രിയദർശനി സ്ത്രീ സൗജന്യ ബസ് യാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണ സംഭവത്തിൽ പോലീസിൻ്റെ ജാഗ്രത കുറവ് മറച്ച് വയ്ക്കുവാൻ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി നല്കിയത്.ജനകീയ മന്ത്രിമാർ ആകുമ്പോൾ ജനപ്രതിനിധികൾക്ക് മുന്നിൽ ജനതിരക്കുകൾ സ്വാഭാവികമാണ്. പ്രസ്തുത ഘട്ടത്തിൽ മന്ത്രിമാരുടെ സമീപം ജാഗ്രതയോടെ നിലയുറപ്പിക്കുവാൻ ഉത്തരവാദിത്വമുള്ള പോലീസിൻ്റെ വീഴ്ചയാണ് ഇവിടെ വെളിവായത്. സംഭവത്തിൽ ആർക്കും പരാതിയില്ലെന്ന കാരണം മുൻനിർത്തി പോലീസിൻ്റെ ഭാഗത്ത് നിന്ന് സംഭവത്തിൽ ഉണ്ടായ ജാഗ്രത കുറവ് മറച്ച് വയ്ക്കുവാൻ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രമിക്കുന്നത് ശരിയായ നടപടിക്രമമല്ലെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാട്ടി.

കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ബസ്സിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം കയറിയാണ് ബിന്ദു കൃഷ്ണ ചടങ്ങ് ഉദ്ഘാടനം ചെയ്തത് തിരക്കിനിടയിൽ പ്രവർത്തകർ വിളമ്പിയ ചൂട് പായസം ബിന്ദു കൃഷ്ണയുടെ തലയിൽ വീഴുകയായിരുന്നു മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ പ്രദേശത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് പുറമേ മന്ത്രിയുടെ പ്രത്യേക സുരക്ഷ സംഘവും മതിയായ സുരക്ഷ നൽകണമെന്നാണ് ആഭ്യന്തരവകുപ്പ് നിർദ്ദേശിക്കുന്നത്. മന്ത്രി തിരക്കിനിടയിൽപ്പെട്ടാലും അവിടെ ഉത്തരവാദിത്വം പോലീസിൻ്റെതാണ്. ഇവിടെ സംഭവിച്ച വീഴ്ച മന്ത്രിയ്ക്ക് പരാതി ഇല്ലെങ്കിൽ കൂടി ആഭ്യന്തരവകുപ്പിന് നിസ്സാരമായി കാണുവാൻ കഴിയാത്തതുമാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button