പിഎം ശ്രീ പദ്ധതി: പഠനത്തിനായി നാലംഗ മന്ത്രിസഭാ ഉപസമിതി; കേന്ദ്ര നിലപാട് വിശദമായി പരിശോധിക്കും

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതിയെ സർക്കാർ നിയോഗിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ സമിതിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് അംഗങ്ങൾ.

പദ്ധതിയുടെ വിവിധ വശങ്ങൾ വിശദമായി പഠിക്കുകയും, ഇതിൽ നിന്ന് പിന്മാറുന്ന പക്ഷം ഉണ്ടാകാവുന്ന നിയമപരമായ പ്രത്യാഘാതങ്ങൾ ഉൾപ്പെടെ വിലയിരുത്തുകയും ചെയ്യുകയാണ് സമിതിയുടെ പ്രധാന ചുമതല. സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ സർക്കാർ തുടർനടപടികളിലേക്ക് കടക്കൂ.

ഉപസമിതി രൂപീകരിച്ച തീരുമാനം കേന്ദ്ര സർക്കാരിനെ ഔദ്യോഗികമായി അറിയിക്കും. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നിലവിലെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റമില്ലെന്നും, കേന്ദ്ര നിബന്ധനകളോട് വിയോജിപ്പുണ്ടെന്നും മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കിയിരുന്നു.

പദ്ധതിയിൽ തുടരണമോ, അല്ലെങ്കിൽ പിന്മാറണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കൈക്കൊള്ളുക. കഴിഞ്ഞ എൽഡിഎഫ് സർക്കാരും ഇതേ വിഷയത്തിൽ പഠനത്തിനായി ഉപസമിതിയെ നിയോഗിച്ചിരുന്നതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button