യോഗ 100 ദിന കൗണ്ട്ഡൗൺ; എട്ടാം ദിനാചരണം വിവിധ പരിപാടികളോടെ ശ്രദ്ധേയമായി

ഊരുട്ടമ്പലം: അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 100 ദിന കൗണ്ട്ഡൗൺ പരിപാടിയുടെ ഭാഗമായി ശ്രീ സരസ്വതി വിദ്യാലയം സി.ബി.എസ്.ഇ., ഊരുട്ടമ്പലത്തിൽ എട്ടാം ദിന യോഗാചരണം വിജയകരമായി സംഘടിപ്പിച്ചു.

പരിപാടി മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ പി. എസ്. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 370-ലധികം വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.സ്കൂൾ പ്രിൻസിപ്പൽ ഷീജ ആർ. സ്വാഗതം ആശംസിച്ചു. സ്കൂൾ രക്ഷാധികാരി കെ. ദേവദേത്തൻ അധ്യക്ഷനായിരുന്നു.

കൂട്ടായ യോഗ പരിശീലനം, വിദ്യാർത്ഥികളുടെ യോഗാസന പ്രദർശനം, യോഗയുടെ ആരോഗ്യപരവും മാനസികവുമായ ഗുണങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സെമിനാർ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായി. യോഗ പരിശീലനത്തിലൂടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെയും ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിന്റെയും സന്ദേശമാണ് പരിപാടി മുന്നോട്ടുവെച്ചത്.

പരിപാടിയുടെ സമാപനത്തിൽ പങ്കെടുത്തവർക്ക് യോഗ പ്രഭാതഭക്ഷണവും വിതരണം ചെയ്തു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിലും വിവിധ ബോധവത്കരണ-പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button