അഡ്മിനിസ്‌ട്രേറ്റീവ് കാഡറിലെ ഡോക്ടർമാരെ ശബരിമലയിലേക്ക്; മുഖ്യമന്ത്രിക്ക് പരാതി നൽകി അഭിഭാഷകൻ

ശബരിമല മണ്ഡലകാല ഡ്യൂട്ടിയ്ക്ക് ആരോഗ്യ വകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് കാഡർ ഡോക്ടർമാരെ നിയോഗിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി. സർക്കാർ ആശുപത്രികളിൽ രോഗികളുടെ വർദ്ധിച്ച തിരക്ക് കാരണം ശബരിമല മണ്ഡലകാല ഡ്യൂട്ടിയ്ക്ക് ഡോക്ടർ മാരെ വിട്ട് നൽകുവാൻ കഴിയില്ലെന്ന ആരോഗ്യ വകുപ്പിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ പരിശോധിക്കുവാൻ ഉത്തരവാദിത്വമില്ലാത്ത തസ്തികകളിൽ പ്രവർത്തിക്കുന്ന വിവിധ അഡ്മിനിസ്‌ട്രേറ്റീവ് കാഡറിലുള്ള ഡോക്ടർമാരെ മണ്ഡലകാലത്ത് ശബരിമലയിൽ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി.

പൊതുപ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. സർക്കാർ ആശുപത്രികളിൽ രോഗികളെ പരിശോധിക്കുവാൻ ആവിശ്യമായ ഡോക്ടർമാരുടെ അഭാവം ആരോഗ്യവകുപ്പ് നേരിടുന്നു. എന്നാൽ രോഗികളെ ആശുപത്രികളിൽ പരിശോധിക്കുവാൻ ഉത്തരവാദിത്വമില്ലാത്ത നൂറുകണക്കിന് ഡോക്ടർമാർ ആരോഗ്യ വകുപ്പിൽ വിവിധ അഡ്മിനിസ്‌ട്രേറ്റീവ് കാഡർ തസ്തികകളിൽ പ്രവർത്തിക്കുന്നുണ്ട്.

അഡ്മിനിസ്‌ട്രേറ്റീവ് കാഡർ ക്ലറിക്കൽ രീതിയിലുള്ള പ്രവർത്തന രീതിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇത്തരം തസ്തികകളിൽ മെഡിക്കൽ പരിജ്ഞാനമുള്ള ഡോക്ടർമാരെ അമിതമായി നിയമിക്കുന്നതിന് നിയന്ത്രണം ആവിശ്യമാണ്. മെഡിക്കൽ പരിജ്ഞാനം നേടിയവർ രോഗികളെ പരിശോധിക്കുവാനും പരിചരിക്കുന്നതിനും പ്രൊഫഷണൽ പരമായി ഉത്തരവാദിത്വമുള്ളവരാണ്. ഡോക്ടർമാർക്കുള്ള ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ തസ്തികയിലെ നിയമനം പ്രോത്സാഹിപ്പിക്കാതെ പരിമിതപ്പെടുത്തേണ്ടതുണ്ടെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button